09:11pm 27 October 2026
NEWS
നാലാമത് സപ്ലൈ ചെയിൻ സമ്മേളനത്തിന് ദോഹയിൽ തുടക്കമായി
27/10/2026  06:58 PM IST
nila
നാലാമത് സപ്ലൈ ചെയിൻ സമ്മേളനത്തിന് ദോഹയിൽ തുടക്കമായി

 

 

​ദോഹ: സാമ്പത്തിക, ഭൂരാഷ്ട്രീയ വ്യതിയാനങ്ങൾക്കിടയിൽ വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്യുന്നതിനായി ‘അൽ ശർഖ്’ പത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാമത് സപ്ലൈ ചെയിൻ സമ്മേളനം ദോഹ ഹിൽട്ടൺ ഹോട്ടലിൽ ആരംഭിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടിയിൽ സർക്കാറിലെയും സ്വകാര്യ-അക്കാദമിക് മേഖലകളിലെയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
​ഗതാഗത മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഇബ്രാഹിം അൽ മഅദീദ് മുഖ്യപ്രഭാഷണം നടത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ ദേശീയ നയങ്ങളും ഗതാഗത-ലൊജിസ്റ്റിക്സ് മേഖലയുടെ വികസന തന്ത്രങ്ങളും അദ്ദേഹം വിശദീകരിച്ചു.
​വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ജി.സി.സി രാജ്യങ്ങളുടെ സംയുക്ത ഏകോപനം ആവശ്യമാണെന്ന് ജി.സി.സി മുൻ സെക്രട്ടറി ജനറൽ അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽ അതിയ്യ എടുത്തുപറഞ്ഞു. വ്യാപാര മേഖലയിൽ വ്യാപാരികളും ഇറക്കുമതിക്കാരും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ തവാർ അൽ കുവാരിയും സംസാരിച്ചു.
​മൂന്ന് പ്രധാന സെഷനുകളായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ പരിവർത്തനം, ഭക്ഷ്യസുരക്ഷ, ഹമദ് പോർട്ട് പ്രവർത്തനം, റിസ്ക് മാനേജ്മെന്റ്, ഗവേഷണവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയുള്ള ഭാവി ലൊജിസ്റ്റിക്സ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വിവിധ മേഖലകളിലെ വിദഗ്ധർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img